¡Sorpréndeme!

കോലിയെ മാതൃകയാക്കരുതെന്ന് ദ്രാവിഡ് | Oneindia Malayalam

2017-11-01 24 Dailymotion

Indian team captain Virat Kohli comes across as an outrageous and aggressive person, Rahul Dravid said. The 44 year old also said that Kohli's prematch statements made him cringe at times.

ക്രിക്കറ്റ് താരങ്ങളാകാൻ ആഗ്രഹിക്കുന്ന യുവതാരങ്ങള്‍ കോലിയെ അനുകരിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. കോലിയുടെ ആക്രമണോത്സുകത ആരും മാതൃകയാക്കരുതെന്നും ദ്രാവിഡ് പറയുന്നു. ബംഗളുരുവില്‍ ലിറ്ററേച്ചർ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദ്രാവിഡ്. കളിക്കളത്തില്‍ നാവിനെക്കാള്‍ മുഖ്യം പ്രകടനമാണ്. എങ്കിലും ചില അവസരങ്ങളില്‍ നാവിനും പ്രാധാന്യമുണ്ട്. പിടിച്ചുകെട്ടാനാകാത്ത തരത്തിലുള്ള ബാറ്റിങ് ടെക്നിക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പുതു തലമുറക്ക് പഠിക്കാനുള്ളത്. എന്നാല്‍ കോലിയെ അന്ധമായി അനുകരിക്കരുതെന്നും ദ്രാവിഡ് ഓർമ്മപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുനിന്നും അനില്‍ കുംബ്ലെയെ പുറത്താക്കിയ രീതിയെയും ദ്രാവിഡ് വിമർശിച്ചു.